12 December Thursday

സൗദിയിൽ സാദാ തൊഴിലാളി നിര്‍ത്തലാക്കില്ലെന്ന് മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019


റിയാദ്‌>  സൗദിയില്‍ സാദാ തൊഴിലാളി (ആമില്‍) പ്രൊഫഷനിലുള്ള വിസകള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് തൊഴില്‍, സാമൂഹിക  മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.

മന്ത്രാലയം ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം സമീപിക്കണമെന്നും മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

ആമില്‍ വിസകള്‍ മന്ത്രാലയം നിര്‍ത്തലാക്കുമെന്നും തൊഴിലാളികളുടെ പ്രൊഫഷനുകളില്‍ ഭേദഗതികള്‍ വരുത്താന്‍ കമ്പനികളെ നിര്‍ബന്ധിക്കുമെന്നും പ്രാദേശിക പത്രങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top