ദമ്മാം > തൊഴില്‍ കരാര്‍ കലാവധി അവസാനിക്കുന്നതോടെ തൊഴിലാളിക്കു നിലവിലെ തൊഴില്‍ ഉടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴിലുടമയിലേക്കു മാറാനുള്ള പരിഷ്കാരം തൊഴില്‍ മേഖലയില്‍ നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു. പുതിയ നിയമം പ്രാഭല്ല്യത്തില്‍ വരുക 2021 മാര്‍ച്ച് 14 മുതല്ക്കായിരിക്കും.
കൂടാതെ കാലാവധി അവസാനക്കുന്ന മുറക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ എക്സിറ്റിലോ റീഎന്റെറിയിലോ പോവാം ഇതിന്നും സ്പോണ്‍സറുടെ അനുമതിക്ക് കാത്ത് നില്‍ക്കേണ്ടതില്ല. തൊഴിലാളിക്ക് കരാര്‍ കാലാവധിക്കു മുമ്പും ഈ സ്വാതന്ത്രം ലഭിക്കും . എന്നാല്‍ കരാര്‍ കാലാവധി റദ്ദു ചെയ്യുന്നത് മൂലമുള്ള നഷ്ടങ്ങള്‍ വഹിക്കുകയോ ധാരണയിലെത്തുകയോ ചെയ്യേണ്ടിവരും. സൗദി തൊഴില്‍ സാമുഹ്യ ഡവലപ് മെന്െ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സൗദി ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്‍െര്‍ തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് പരിഷ്കാരം നടപ്പാക്കുക.
രാജ്യത്തെ സ്വകാര്യമേഖലയിലാണ് ഇത്തരത്തില്കൂടുതല് തൊഴിലാളികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്ന നിയമം നപ്പിലാക്കുന്നത്. ഇത്തരത്തില്‍ സ്വാതന്ത്രം നല്കുമ്പോഴും പരസ്പരമുള്ള ബാധ്യതകളും മറ്റു ഇരുവിഭാഗവും വക വെച്ചു നല്‍കണം. അഥവാ തൊഴിലാളിയുടെ ആനുകൂല്യങ്ങളും മറ്റു നല്കാന് തൊഴിലുമ തയ്യാറായിരിക്കണം. തൊഴിലാളിയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തില്‍ തൊഴിലുടമക്ക നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ വക വെച്ച് നല്‍കേണ്ടി വരും.
രാജ്യത്തെ തൊഴില്‍ മേഖല മികവുറ്റതാക്കുക, യോഗ്യരായ തൊഴിലാളികളെ മാത്രം നിയമിക്കുക, സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ പരിഷ്കാരം കൊണ്ട ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴില്‍ കരാര്‍ കാലാവധി അവാസാനക്കുന്ന മുറക്ക് തൊഴിലാളിക്കു തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴ ിലുമയിലേക്കു മാറുകയോ എക്സിറ്റ് റീഎന്റെറില് വിസയില്‍ നാട്ടില്‍ പോവുന്നതിനോ അനുവദിക്കുന്ന തീരുമാനം വീട്ടു വേലക്കാര്ക്ക ബാധകമാവില്ലന്ന് സൗദി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..