23 September Wednesday

കല കുവൈറ്റിന്റെ ഏഴാമത്തെ ചാർട്ടേഡ് വിമാനം ജൂലൈ 29ന് കൊച്ചിയിലേക്ക്, രജിസ്‌ട്രേഷൻ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 22, 2020

കുവൈറ്റ് സിറ്റി > കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന  പ്രവാസികൾക്കു വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട് ചെയ്യുന്ന ഏഴാമത്തെ വിമാനം ജൂലൈ 29നു കൊച്ചിയിലേക്ക് യാത്രയാവും. ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 108 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈറ്റ്  സൗജന്യമായി PPE കിറ്റ് നൽകും.

യാത്ര  ചെയ്യുവാൻ താൽപ്പര്യമുള്ളവർ www.kalakuwait.com   എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു രജിസ്‌ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്‌ട്രേഷനുമായ് ബന്ധപ്പെട്ട സംശയങ്ങൾക്ക് 6077 8686, 9768 3397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 6662 7600, 9401 3575, 5033 6681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top