25 May Monday

പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ കേളിയും നവോദയയും

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020


മനാമ
നൂറുവീതം നിർധനരായ പ്രവാസികൾക്ക് നാട്ടിലേക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് റിയാദ് കേളിയും ദമാം നവോദയയും അറിയിച്ചു.  ജോലി നഷ്ടപ്പെട്ടോ രോഗബാധിതരായോ മടങ്ങുന്ന നൂറുപേർക്കാണ് ഘട്ടംഘട്ടമായി ടിക്കറ്റ് നൽകുകയെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ പറഞ്ഞു. സുമനസ്സുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.

തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന ആയിരക്കണക്കിനു പ്രവാസികളെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്തേജന പാക്കേജിൽ അവഗണിച്ച സാചര്യത്തിലാണ് നിർധനരായ നൂറുപേർക്ക് ആദ്യഘട്ടമായി സൗജന്യ വിമാന ടിക്കറ്റ് നൽകുന്നതെന്ന് ദമാം നവോദയ ഭാരവാഹികൾ പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top