22 September Sunday

'സമീക്ഷ' മൂന്നാം ദേശീയ സമ്മേളനം സെപ്തംബർ 7ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ലണ്ടൻ > ബ്രിട്ടനിലെ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ  "സമീക്ഷയുടെ' മൂന്നാം ദേശീയ സമ്മേളനം സെപ്തംബർ ഏഴ്‌, എട്ട്‌ തീയതികളില്‍ ഹീത്രുവിൽ  നടക്കും.
 സെപ്തംബർ ഏഴിന്‌ നടക്കുന്ന  പൊതുസമ്മേളനം എം സ്വരാജ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  സാംസ്‌കാരിക സെമിനാർ സുനിൽ പി ഇളയിടം ഉദ്‌ഘാടനം ചെയ്യും. സെപ്‌തംബർ എട്ടിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം  എം സ്വരാജ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ യുകെയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നും 100ലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി സ്വപ്ന പ്രവീൺ,  ജോയിൻ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കലാ സംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ബ്രിട്ടനിലെ മറ്റു സംഘടനകളായ ചേതന, ഐഡബ്ല്യുഎ, എഐസി, എഐഡബ്ല്യു, ക്രാന്തി, പിഡബ്ല്യുഎ പ്രവര്‍ത്തകർ പ്രത്യേകം ക്ഷണിതാക്കളായി എത്തുമെന്ന്‌ സ്വാഗതസംഘം കൺവീനർ  രാജേഷ് കൃഷണ അറിയിച്ചു. മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം പുരോഗമന ആശയാവിഷ്‌കാരങ്ങൾക്കു നേതൃത്വം നല്‍കുന്ന "സമീക്ഷയുടെ' കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാകാനും ദേശീയ സമ്മേളനം വിജയിപ്പിക്കാനും  മുഴുവൻ മലയാളി സമൂഹത്തോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top