31 May Sunday

കുട്ടികൾക്ക്‌ ആത്‌മവിശ്വാസമേകാൻ സമീക്ഷയുടെ സ്‌റ്റെപ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

ലണ്ടൻ> കുട്ടികളും കൗമാരക്കാരും ഉൾപ്പെടുന്ന   വളർന്നു വരുന്ന തലമുറയ്ക്ക് ആത്മവിശ്വാസം പകരാനും വിവിധ മേഖലകളിൽ പ്രാപ്തരാക്കുവാനും വേണ്ടി UK യിലെ  പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ ആവിഷ്കരിച്ച  പ്രോഗ്രാം ആണ് STEPS (പടവുകൾ ).

കുട്ടികളുടെ  വിദ്യാഭാസവും കലാപരവും കായികവുമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുക , കുട്ടികൾക്ക് ആത്മവിശ്വാസവും പഠനത്തോട് പോസിറ്റീവ് ആയ മനോഭാവം ഉണ്ടാക്കുക , ഉന്നത വിദ്യാഭാസ മേഖലയിലും  തൊഴിൽ മേഖലയിലും മാറിവരുന്ന ട്രെൻഡുകളെയും അവസരങ്ങളെയും  കുറിച്ച് ബോധവാന്മാരാക്കുക കുട്ടികൾക്ക് ടീം വർക്കിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുക തുടങ്ങിയവയാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.സമീക്ഷ STEPS പ്രോഗ്രാമിന്റെ  ഉദ്‌ഘാടനവും ആദ്യ അവതരണവും  ഫെബ്രുവരി 16 ഞായറാഴ്ച 1  മണിക്ക് മാഞ്ചെസ്റ്റിറിൽ അരങ്ങേറും.

പ്രോഗ്രാമിലെ മുഖ്യപ്രഭാഷകർ ആയി പങ്കെടുക്കുന്നത്  ഇംഗ്ലണ്ട് ഹോക്കി ടീമിന്റെ മനഃശാസ്ത്രവിദഗ്ധൻ ആയിരുന്ന Paul Connolly യും കുട്ടികളുടെ മനഃശാസ്ത്ര വിഷയത്തിൽ വിദഗ്ദ്ധയും ഷെഫീൽഡ് Children's Hospitalഇൽ കോൺസൾട്ടന്റുമായ  സീന പ്രവീണും ആണ് . ഇവർ സദസ്സിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും സംശയങ്ങൾക്ക് മറുപടി നൽകും .

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുമായി ഇടപഴകാനും അവസരം ഒരുക്കുന്ന Meet  the Stars എന്ന ഒരു സെഷനും ഉൾപ്പെടുത്തിയിട്ടുണ്ട് .ജിജു സൈമൺ ,സീമ സൈമൺ , ആഷിക് തുടങ്ങിയവർ ആണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.


പ്രധാന വാർത്തകൾ
 Top