20 September Friday

മെൽബണിൽ ഓണാഘോഷം സെപ്തം.8-ന്

എബി പൊയ്ക്കാട്ടിൽ Updated: Friday Aug 30, 2019

മെൽബൺ >  മെൽബണിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് വിക്ടോറിയാ (MAV) യുടെ 43-ാമത് ഓണാഘോഷം സെപ്തംബർ 8 ന്‌ രാവിലെ 10  മുതൽ സ്പ്രിംഗ് വേൽ ടൗൺ ഹാളിൽ (397, Springvale Road, Springvale)  അരങ്ങേറും.ഗിന്നസ് റിക്കാർഡിന് ഉടമയായ രണ്ടു കൈകളും ഉപയോഗിച്ച് ചിത്രം വരക്കുന്ന വരവേഗ രാജാവ് ( Speed Cartoonist) മലയാളിയായ അഡ്വ.ജിതേഷ് ജി മുഖ്യാതിഥി ആയിരിക്കും. അദ്ദേഹത്തിന്റെ 'വരയരങ്ങ് ' എന്ന മെഗാഷോയാണ് ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരു പ്രധാന ആകർഷണം.

അത്തപൂക്കളം, വടംവലി മത്സരം, ഓണസദ്യ, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും.മെൽബണിലെ മലയാളീ ചിത്രകാരൻ സേതുനാഥു് പ്രഭാകറിനെ  ആദരിക്കും.  ബാഡ്മിന്റൺ, ഡോ.രാമൻ മാരാർ മെമ്മോറിയൽഫുട്ബോൾ ടൂർണ്ണമെന്റ്, വടംവലി മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫിയും സമ്മാനിക്കും. Peoples choice credit union, Bendigo Bank, Ethan Homes, S B I Bank Paul ' s Travel എന്നീ പ്രധാന സ്പോൺ സർമാരേയും മറ്റെല്ലാ സ്പോൺസർമാരേയും ആദരിക്കും.

പരിപാടിയിലേക്കുള്ള ടിക്കറ്റുകൾ (മുതിർന്നവർ - $-20, കുട്ടികൾ - $ - 10 ( under 6-free) ഓണ ദിവസം കൗണ്ടറിൽ നിന്നും, Try Booking ( http://www.trybooking.com/534147
    orhttps://www.trybooking .com/BEKED) വഴിയും ലഭിക്കുന്നതാണ്.

 


പ്രധാന വാർത്തകൾ
 Top