09 August Sunday

ചികിത്സാ മികവ് ; യു എ ഇ യിൽ 93 വയസ്സുകാരിയും ഇനി ജീവിതത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020
അബുദാബി  >  കോവിഡ് രോഗം ബാധിച്ച 93 വയസ്സുകാരി  യു എ ഇ യിൽ രോഗ വിമുക്തി നേടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നൂർ ഹമദി എന്ന സിറിയൻ വംശജയാണ് കോവിഡ് രോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അബുദാബിയിലെ അൽ റഹബ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇവർ. ലോകത്തിൽ മികച്ച ചികിത്സ നൽകി രോഗികളെ പരിചരിക്കുന്ന യുഎഇയിലെ ആശുപത്രികളിൽ ഒന്നാണ് അൽറഹബ ആശുപത്രി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top