16 February Saturday

സഹായ ഹസ്‌തങ്ങളുമായി ഫ്രണ്ട്സ് ഓഫ് തിരുവല്ല

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ഹൂസ്റ്റൺ> സഹായം അർഹിക്കുന്നവരെ സഹായിക്കാൻ മടിക്കരുത് എന്ന ലക്ഷ്യവുമയി ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഏഴാം വർഷത്തെ പ്രവർത്തനം പൂർത്തിയാക്കി. 2018 -ൽ കേരളത്തിലെ കാഴ്ചയില്ലാത്ത 400 പേർക്ക് വൈറ്റ് കെയ്‌നുകൾ (വോക്കിങ് സ്റ്റിക്സ്) നൽകിയും , പ്രളയ ബാധിതരായ 200 നിർധന കുടുംബങ്ങൾക്കു ഗ്യാസ് കുക്കിങ് റേഞ്ചുകൾ നൽകിയും  ഫ്രണ്ട് ഓഫ് തിരുവല്ലയുടെ സഹായിച്ചിരുന്നു. സംഘടനയുടെ വാർഷിക സമ്മേളനം സ്റ്റാഫ്‌ഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ പ്രസിഡന്റ് ഈശോ ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്നു.

റെവ. മാമൻ വർക്കിയുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തോമസ് അയ്‌പ്‌ പ്രവർത്തന റിപ്പോർട്ട് വായിച്ചു. ട്രെഷറർ ഉമ്മൻ തോമസ് കണക്കുകൾ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അമേരിക്കൻ മലയാളികൾക്ക് ആവേശം
പകർന്നുകൊണ്ട് അമേരിക്കൻ കോടതികളിൽ (ടെക്സസിലെ ഫോർട്ട് ബന്ദ് കൗണ്ടി) ജഡ്ജിമാരയി തെരഞ്ഞെടുക്കപ്പെട്ട ജഡ്ജ് കെ പി. ജോർജിനും ജഡ്ജ് ജൂലി മാത്യുവിനും ഫ്രണ്ട്സ് ഓഫ് തിരുവല്ല കമ്മ്യൂണിറ്റി ലീഡര്ഷിപ് റോൾമോഡൽ അവാർഡ്  നൽകി ആദരിച്ചു.

റോബിൻ ഫിലിപ്പ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ റെവ. എബ്രഹാം തോട്ടത്തിൽ പ്രോത്സാഹന സന്ദേശം നൽകി. ബിജു ജോർജ്‌ ഗാനാമാലപിച്ചു.

MT മത്തായിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൻ പുതു വർഷത്തെ പ്രസിഡൻറായി റോബിൻ ഫിലിപ്പിനെ തെരഞ്ഞെടുത്തു. ബിജുജോർജ് (സെക്രട്ടറി), പ്രിൻസി തോമസ് (ജോയിന്റ് സെക്രട്ടറി), ഉമ്മൻ തോമസ് (ട്രെഷറർ) ടെറിഷ് തോമസ് (ജോയിന്റ് ട്രെഷറർ), ഈശോ ജേക്കബ് (വൈസ് പ്രസിഡന്റ്) തുടങ്ങി 15-അംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.


പ്രധാന വാർത്തകൾ
 Top