09 December Friday

കൈരളി പ്രോഗ്രസ്സീവ് ഫോറം സ്വിറ്റ്‌സർലൻഡിന് നവനേതൃത്വം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ബേൺ> സ്വിസ് മലയാളികളുടെ ഏക ഇടതു പുരോഗമന- സാമൂഹ്യ സംഘടന ആയ കൈരളി പ്രോഗ്രസ്സീവ് ഫോറം സ്വിറ്റ്‌സർലൻഡിനു നവനേതൃത്വം. നവംബർ 12ന് സൂറിച്ചിൽ വച്ച് നടന്ന വാർഷിക പൊതുയോഗം 2023- 25 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അൽഫിൻ തേനാംകുഴിയിൽ (പ്രസിഡന്റ്), ലിജിമോൻ മനയിൽ (ജന. സെക്രട്ടറി), ബിജു നെട്ടൂർവീട്ടിൽ (ട്രഷറർ),സാജൻ പെരേപ്പാടൻ (വൈസ് പ്രസിഡന്റ്), സജി നാരകത്തിങ്കൽ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. കമ്മറ്റി അം​ഗങ്ങളായി ജോയ് പറമ്പേട്ട്, ജോസ് പുലിക്കോട്ടിൽ, കുര്യാക്കോസ് മണികുട്ടയിൽ, ജോസ് പറയംപള്ളി, ഫാ. ജോർജ് സേവ്യർ എന്നിവരെ തെരഞ്ഞെടുത്തു.  പിആർഒയും യൂറോപ്യൻ കോഓർഡിനേറ്റർ ആയി സണ്ണി ജോസഫിനെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ മൂന്നു വർഷക്കാലമായി സ്വിറ്റ്സർലൻഡിലെയും അതോടൊപ്പം ജന്മനാടായ കേരളത്തിലെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങളിൽ കൈരളി പ്രോഗ്രസ്സീവ് ഫോറം വ്യക്തമായ ഇടപെടലുകൾ നടത്തിവരികയാണ്. കഴിഞ്ഞ കോവിഡ് കാലത്തു പത്ത്‌ ലക്ഷം രൂപ പിരിച്ചെടുത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയിരുന്നു. പിന്നീട് സ്വിറ്റ്സർലൻഡിലെ  വിവിധ സാമൂഹ്യ വിഷയങ്ങളിൽ സാധാരണക്കാരന്റെ നേർപക്ഷത്തു നിന്ന് പോരാടാനും സ്വിസ് മലയാളികളെ വിവിധ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളിൽ ബോധവത്കരിക്കാനും കെപിഎഫ്എസ് മുന്നിട്ടിറങ്ങുകയുണ്ടായി.

ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പ്രകടിപ്പിക്കുന്നതിനോടൊപ്പം പുതിയ സാരഥികളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകണമെന്നും സ്‌ഥാനമൊഴിയുന്ന പ്രസിഡന്റ് സണ്ണി ജോസഫും സെക്രട്ടറി സാജൻ പെരേപ്പാടനും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top