26 May Tuesday

യു എ ഇ യിൽ പുതിയതായി 72 കോവിഡ് 19 കേസുകൾ

കെ എൽ ഗോപിUpdated: Saturday Mar 28, 2020
ദുബായ്> യു എ ഇ യിൽ പുതിയതായി 72 കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. വൈറസ് വ്യാപനം തടയുന്നതിന്  ഊർജിതമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും കൈക്കൊള്ളുന്നത്. കഴിഞ്ഞദിവസം 85 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ
എണ്ണം ഇന്നലെ 72 ആയി കുറഞ്ഞു.
 
രാജ്യത്തെമ്പാടും വിപുലമായ അണുനശീകരണ പ്രവർത്തനങ്ങളും, കരുതൽ നടപടികളും ഉറപ്പാക്കുക വഴി രോഗം പടരാതിരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ട്. വിദേശത്തു നിന്നും എത്തിയ ആളുകളുമായുള്ള സമ്പർക്കം മൂലമാണ് രോഗം കൂടുതലും പടർന്നുപിടിക്കുന്നത്.
 
ഇതുവരെയായി നാനൂറ്റി അഞ്ചുപേരാണ് രോഗബാധിതരായവർ. ഇതിൽ 55 പേർ  സുഖം പ്രാപിച്ചു. രണ്ടു പേർ മരണപ്പെട്ടു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top