10 August Monday

ഡൊമിനിക് ജോണിന്റെ മൃതദേഹം സംസ്‌കരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 17, 2020

 

റിയാദ്: ദവാദ്മി ജനറല്‍ ഹോസ്പിറ്റലില്‍ കൊമറാണവൈറസ് ബാധിച്ച് മെയ് 31ന് മരിച്ച മലപ്പുറം മഞ്ചേരി സ്വദേശി ഡൊമിനിക് ജോണിന്റെ (37) മൃതദേഹം സംസ്‌കരിച്ചു. സൗദി ഗവണ്മെന്റ് അനുവദിച്ചു തന്ന പ്രത്യേക സ്ഥലത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.
 
പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ മെയ് 17 മുതല്‍ ചികിത്സയിലായിരുന്നു ഡൊമിനിക്. സൗദി അരാംകോയുടെ അല്‍യമാമ പ്രൊജക്ടില്‍ ജീവനക്കാരനായിരുന്നു. 18 വര്‍ഷമായി അല്‍യമാമ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം, കേന്ദ്ര ജീവകാരുണ്യ വിഭാഗം, കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ ശ്രമഫലമായാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്
 
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്ന സംസ്‌കാരം.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top