22 October Tuesday

ഹാജിമാര്‍ക്ക് സേവന പ്രവർത്തനം നടത്തിയ നവോദയ വളണ്ടിയർമാരെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

ജിദ്ദ >  ഹാജിമാര്‍ക്ക് സേവന പ്രവർത്തനം നടത്തിയ നവോദയ വളണ്ടിയർമാരെ നവോദയ മക്ക ഹജ്ജ് സെൽ ആദരിച്ചു. മക്കയിലെ അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന  നവോദയ മക്ക ഏരിയ കമ്മിറ്റിയുടെ അവലേകന യോഗത്തിലാണ് ആദരം. അവലേകന യോഗം നവോദയ രക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്തു.

 പരിപാടിയിൽ വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.  നവോദയ മക്ക ഏരിയ കമ്മിറ്റി 250ലധികം സ്ത്രീകളടക്കമുള്ള  വളണ്ടിയർമാരെയാണ്‌ ഹജ്ജ് സേവനത്തിനിറക്കിയത്.

 പ്രസിഡന്റ്  മൊയ്തീൻകോയ പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട്  നവോദയ ഹജ്ജ് സെൽ കൺവീനർ ബഷീർ നിലമ്പൂര് അവതരിപ്പിച്ചു. നവോദയ ട്രഷറർ സി എം അബ്ദുറഹിമാൻ , നവോദയ മക്ക ഏരിയ രക്ഷാധികാരി ശിഹാബുദ്ധീൻ കോഴിക്കോട്, എന്നിവർ ആഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top