06 December Friday

ഒന്നിക്കാം, സംവദിക്കാം, മുന്നേറാം : നവോദയ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2019

ദമ്മാം>  നവോദയ കിഴക്കന്‍ പ്രവിശ്യയിലെ 2020 ലേക്കുള്ള അംഗത്വവിതരണ ചടങ്ങ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയരക്റ്ററും നവോദയ രക്ഷാധികാരിയുമായ ജോര്‍ജ്ജ് വര്‍ഗീസ്‌ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയില്‍ ഊന്നിയ സംവാദാത്മകമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഇരുപതാം വര്‍ഷത്തിലേക്ക് കടക്കുന്ന നവോദയ മുന്നോട്ട് വച്ചിട്ടുള്ള ആശയം. ഈ വര്‍ഷത്തെ ആദ്യ അംഗത്വം ഡോ. രാജേഷ്‌ തെറവളപ്പില്‍ നവോദയ രക്ഷാധികാരി ഇഎം കബീറില്‍ നിന്നും ഏറ്റുവാങ്ങി.

കേന്ദ്ര പ്രസിഡന്‍റ് പവനന്‍ മൂലക്കീല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ  മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം വിശദീകരിച്ചുകൊണ്ട് കേന്ദ്രജനറല്‍സെക്രട്ടറി പ്രദീപ്‌ കൊട്ടിയം സംസാരിച്ചു  . 2020 ലെ  നവോദയ കലണ്ടര്‍ കേന്ദ്രട്രഷറര്‍ കൃഷണകുമാര്‍ പ്രകാശനം ചെയ്തു .

കേന്ദ്രരക്ഷാധികാരി ബഷീർ വാരോട്, കേന്ദ്രകുടുംബവേദി ജോ സെക്രട്ടറി  നന്ദിനി മോഹൻ,  കേന്ദ്ര കുടുംബവേദി സാമൂഹിക വിഭാഗം ചെയര്‍ പേര്‍സണ്‍ സൂരയ്യഹമിദ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നവോദയ ജോ സെക്രട്ടറി നിധീഷ് മുത്തംബലം സ്വാഗതം പറഞ്ഞ യോഗത്തിന്  കേന്ദ്ര എക്സിക്യുട്ടീവ്‌ അംഗം  അസിം വെഞ്ഞാറമൂട് നന്ദി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top