21 September Saturday

നവോദയ കോടിയേരി സ്മാരക സമഗ്ര സംഭാവന പുരസ്കാരവിതരണം ഞായറാഴ്ച

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ദമ്മാം> സിപിഐ എം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർത്ഥം ദമ്മാം നവോദയ നൽകിവരുന്ന സമഗ്രസംഭാവന അവാർഡ് പാലോളി മുഹമ്മദ്‌കുട്ടിക്ക് നൽകും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഞായറാഴ്ച പൊന്നാനി എവി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരവിതരണം നടത്തും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തോട് അനുബന്ധിച്ച് ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കി.

നവോദയ നൽകുന്ന ദുരിതാശ്വാസ സഹായത്തിന്റെ ആദ്യഗഡു പത്ത് ലക്ഷം രൂപ ചടങ്ങിൽ വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. മികച്ച പ്രവര്‍ത്തനം നടത്തിയ കുറുമാത്തൂര്‍, കിനാളൂര്‍ കരിന്തലം, പൊന്നാനി 1 എന്നീ സിഡിഎസുകൾക്കും പുരസ്കാരം നൽകും. ഡോ. ടിഎം തോമസ് ഐസക്, തിരൂർ എംഎൽഎ പി നന്ദകുമാർ, പ്രശസ്ത സാഹിത്യകാരൻ അശോകൻ ചരുവിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top