04 December Wednesday

നവോദയ ജുബൈൽ റീജിയണൽ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ജുബൈൽ > നവോദയ 10മത് കേന്ദ്ര സമ്മേളന തീരുമാനപ്രകാരം, ദമ്മാം കോബാർ, ജുബൈൽ,  അൽ ഹസ എന്നിവിടങ്ങളിൽ റീജിയണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നവോദയ ജുബൈൽ റീജിയണൽ കൺവെൻഷൻ നൂപുരധ്വനി ഹാളിലെ പ്രേംരാജ് നഗറിൽ സംഘടിപ്പിച്ചു. കൺവെൻഷൻ നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷ്മണൻ കണ്ടമ്പേത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജയൻ കണ്ണൂർ അധ്യക്ഷനായി.

നവോദയ കേന്ദ്ര ട്രഷറർ ഉമേഷ് കളരിക്കൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. നവോദയ രക്ഷാധികാരി സമിതി അംഗം പവനൻ മൂലക്കീൽ, നവോദയ കുടുംബ വേദി കേന്ദ്ര പ്രസിഡന്റ് ഷാനവാസ്, കേന്ദ്ര വൈസ് പ്രസിഡന്റ് ജയൻ മെഴുവേലി എന്നിവർ  അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം പ്രജീഷ് കറുകയിൽ സ്വാഗതം പറഞ്ഞു. ചടങ്ങിന് കേന്ദ്ര വൈസ് പ്രസിഡന്റ്‌ ജയൻ മെഴുവേലി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഒഎം പ്രിനീദ്, കേന്ദ്രകമ്മിറ്റി അംഗം ഷാഹിദ ഷാനവാസ് എന്നിവർ വിവിധ പ്രമേയങ്ങൾ  അവതരിപ്പിച്ചു.  കേരള മോഡൽ പ്രവാസി ക്ഷേമവും പ്രവാസി പുനരധിവാസവും ഉറപ്പുവരുത്തുന്നതിന് കേന്ദ്രസർക്കാർ നടപടികളും കൂടുതൽ പദ്ധതി വിഹിതവും അനുവദിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഹമീദ് മാണിക്കോത്ത് പാനൽ അവതരണവും ഉമേഷ് കളരിക്കൽ ഭാരവാഹി പ്രഖ്യാപനവും നടത്തി.

ജുബൈൽ റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ: ഉണ്ണികൃഷ്ണൻ -സെക്രട്ടറി, വിജയൻ പാട്ടാക്കര, രാകേഷ് ചാണയിൽ(ജോ. സെക്രട്ടറി), അജയൻ കണ്ണൂർ (പ്രസിഡന്റ്), ഒഎം പ്രിനീദ്, ദേവദാസ് (വൈസ് പ്രസിഡന്റ്), പ്രജീഷ് കറുകയിൽ (ട്രഷറർ), ഷാഹിദ ഷാനവാസ്‌ (ജോ. ട്രഷറർ) അംഗങ്ങൾ: ഷാനവാസ്, ജിതേഷ്, ഫൈസൽ, പ്രേമരാജ് കതിരൂർ, സനൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top