14 November Thursday

നവോദയ ദമ്മാം റീജിയണൽ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ദമ്മാം > നവോദയ 10മത് കേന്ദ്ര സമ്മേളന തീരുമാനപ്രകാരം ദമ്മാം കോബാർ, ജുബൈൽ, അൽ ഹസ എന്നിവിടങ്ങളിൽ റീജിയണൽ കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി നവോദയ ദമ്മാം റീജിയണൽ കമ്മിറ്റി രൂപീകരണ കൺവെൻഷൻ ബദർ അൽ റാബിയ ഓഡിറ്റോറിയത്തിൽ സഖാവ് പുഷ്പൻ നഗറിൽ വെച്ച് നടന്നു.

കൺവെൻഷൻ നവോദയ രക്ഷാധികാരി സമിതി അംഗം  കൃഷ്ണകുമാർ ചവറ ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം  ബാബു കെപി സ്വാഗതം പറഞ്ഞ കൺവെൻഷന് കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീജിത്ത്‌ അമ്പാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സ്മിത നരസിംഹൻ  സ.  പുഷ്പൻ  അനുസ്മരണ പ്രമേയവും,  ഖത്തീഫ് ഏരിയ സെക്രട്ടറി ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

റീജിയണൽ കമ്മിറ്റി രൂപീകരണത്തോടെ ദമ്മാം മേഖലയിലെ മുഴുവൻ പ്രവാസികൾക്കും സഹായം ലഭ്യമാക്കുന്ന രീതിയിൽ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടാൻ നവോദയക്ക്‌ കഴിയുമെന്ന് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര വൈസ് പ്രസിഡന്റ് മോഹനൻ വെള്ളിനേഴി അഭിപ്രായപ്പെട്ടു. സാക്ഷാധികാരി സമിതി അംഗം നന്ദിനി മോഹൻ പുതിയ കമ്മറ്റിയുടെ പാനൽ അവതരണവും, രക്ഷാധികാരി സമിതി അംഗം സൈനുദ്ധീൻ കൊടുങ്ങല്ലൂർ ഭാരവാഹി പ്രഖ്യാപനവും നടത്തി. നവോദയ മുഖ്യരക്ഷാധികാരി ബഷീർ വരോട്, രക്ഷാധികാരി സമിതി അംഗം  പ്രദീപ്‌ കൊട്ടിയം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു  

ഭാരവാഹികളായി നൗഫൽ വെളിയംകോട് (സെക്രട്ടറി), നൗഷാദ് അകോലത്ത് (പ്രസിഡണ്ട്), ഉണ്ണി എങ്ങണ്ടിയൂർ (ട്രഷറർ), വൈസ് പ്രസിഡണ്ടുമാരായി അനിൽകുമാർ. പ്രേംസി എബ്രഹാം ജോ. സെക്രട്ടറിമാരായി ബാബു കെപി. വിനോദ് ജോസഫ്   ജോ. ട്രഷറർമാരായി വിനയൻ, സഹീർ എന്നിവരെയും  തെരഞ്ഞെടുത്തു.

കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷമീം നാണത്ത്, കേന്ദ്ര വൈസ് പ്രസിഡന്റ് സജിഷ് ഒ പി, ജോ ട്രഷറർ മോഹൻദാസ് കുന്നത്ത്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top