02 December Monday

നവോദയ സ്ഥാപക ദിനാചരണവും സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ദമ്മാം > നവോദയ സാംസ്കാരികവേദി, കിഴക്കൻ പ്രവിശ്യ-സൗദി അറേബ്യയുടെ 24മത് സ്ഥാപക ദിനാചരണവും 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ നവോദയ മെമ്പർമാരുടെ മക്കൾക്ക് നൽകി വരുന്ന സ്കോളർഷിപ്പ് വിതരണവും ദമ്മാമിലെ ഫൈസലയിയയിൽ വെച്ച് സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡോ. എം എ സിദ്ധിക്ക് ഉദ്ഘാടനം നിർവഹിച്ചു. നവോദയ കേന്ദ്ര പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ അധ്യക്ഷനായി. ഈ വർഷം മുതൽ മെമ്പർമാരുടെ മക്കളിൽ 10, 12 ക്ലാസുകളിൽ വിജയിച്ച ഭിന്നശേഷിക്കാരായ എല്ലാ കുട്ടികൾക്കും സ്കോളർഷിപ്പ് നൽകി.

നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, രക്ഷാധികാരി സമിതി  അംഗം നന്ദിനി മോഹൻ, കെഎംസിസി സൗദി ജനറൽ സെക്രട്ടറി ആലികുട്ടി ഒളവട്ടൂർ, ഒഐസിസി സെക്രട്ടറി ഇകെ സലിം,  ലോക കേരളസഭ അംഗം ആൽബിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.  ലോക കേരള സഭാംഗങ്ങളായ നാസ്സ് വക്കം, സുനിൽ മുഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ വെച്ച് വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക്  വീട് നിർമ്മിക്കുന്നതിനായി നവോദയ ജലവിയ കുടുംബവേദി അംഗം മനോജ്‌ കൈമൾ  വയനാട് മാനന്തവാടിയിൽ നൽകുന്ന 5 സെന്റ് ഭൂമിയുടെ സമ്മതപത്രം കേന്ദ്ര രക്ഷാധികാരി സമിതി അംഗം  പവനൻ മൂലക്കീലിന് കൈമാറി. കേന്ദ്ര ബാലവേദി പുറത്തിറക്കിയ "നാട്ട് മാഞ്ചോട്ടിൽ" ഇ- മാഗസിൻ്റെ പ്രകാശനം നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷമണൻ കണ്ടമ്പത്ത് നിർവ്വഹിച്ചു.

നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ പവനൻ മൂലക്കീൽ, രാജേഷ് ആനമങ്ങാട്,  നവോദയ കേന്ദ്ര സെക്രട്ടറിമാരായ നൗഷാദ്  അകോലത്ത്, നൗഫൽ വെളിയംകോട്, ഉണ്ണികൃഷ്ണൻ ജുബൈൽ വൈസ് പ്രസിഡന്റുമാരായ മോഹനൻ വെള്ളിനേഴി, സജീഷ്, ജയൻ മെഴുവേലി, ശ്രീജിത്ത് അമ്പാൻ, ജോ. ട്രഷറർ മോഹൻദാസ് കുന്നത്ത്,നവോദയ കുടുംബ വേദി സെക്രട്ടറി ഷമീം നാണത്ത്, പ്രസിഡണ്ട് ഷാനവാസ്,  ട്രഷറർ  അനു രാജേഷ്, വനിതാ വേദി കൺവീനർ  രശ്മി രാമചന്ദ്രൻ, ബാലവേദി രക്ഷാധികാരി ബിന്ദു ശ്രീകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  നവോദയ കേന്ദ്ര ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര സ്വാഗതവും സംഘാടകസമിതി കൺവീനർ ഷാഹിദ ഷാനവാസ്  നന്ദിയും അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top