പെര്‍ത്ത് > നവോദയ ഓസ്ട്രേലിയയുടെ പെര്‍ത്ത് കമ്മറ്റിയുടെ The most influential intellectual icon അവാര്‍ഡ്
അശ്വമേധം പരിപാടിയിലൂടെ മലയാളികളുടെ മനംകവര്‍ന്ന ജി എസ് പ്രദീപിന്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സന്തോഷ് പാലിക്കാനാണ് media exllence അവാര്‍ഡ്. മെയ് 19ന് പെര്‍ത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
വ്യത്യസ്തമായ ആശയങ്ങളും പ്രവര്‍ത്തനശൈലിയും കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഓസ്ട്രേലിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത്. തങ്ങളുടേതായ ഇടം കണ്ടെത്തിയ സംഘടനയാണ് നവോദയ ഓസ്ട്രേലിയ.