19 November Tuesday

നവോദയ കാർ ഹറാജ് ഏരിയ കൺവെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2019

ജിദ്ദ >  ജിദ്ദ നവോദയ കാർ ഹറാജ് ഏരിയ കൺവെൻഷൻ സൈമൺ ബ്രിട്ടോ നഗറിൽ നടന്നു. കൺവെൻഷൻ നവോദയ മുഖ്യരക്ഷാധികാരി വി കെ റൗഫ് ഉദ്ഘാടനം ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വിജയം എല്ലാ പ്രവസികളുടെതുമാണെന്നും ജനപക്ഷത്ത് നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാറിന് തുടര്‍ച്ച ഉണ്ടാവാന്‍ പ്രയത്നിക്കണമെന്നു വി കെ റൗഫ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നാരായണൻ അധ്യക്ഷനായി. ബഷീർ മമ്പാട് , മോഹൻദാസ്, ശ്രികുമാർ മവോലിക്കര എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. അനസ്, ഇബ്രാഹിം, ഷറഫുദ്ധീൻ, ഷിബു എന്നിവർ  പ്രമേയങ്ങൾ അവതരിപ്പിച്ചു. സുധീഷ് സ്വാഗതവും  ഷാഹിദ് നന്ദിയും പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top