07 June Sunday

ഒമാന്‍ ദേശീയ ഗാനത്തില്‍നിന്നും മുന്‍ സുല്‍ത്താന്റെ പേര് നീക്കി

അനസ് യാസിന്‍Updated: Saturday Feb 22, 2020

മനാമ> ഒമാന്‍ ദേശീയഗാനത്തില്‍നിന്ന് മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ പരാമര്‍ശിക്കുന്ന വാക്യം ഒഴിവാക്കി. പകരം പുതിയ വാക്യം ഉള്‍പ്പെടുത്തി.

രാജ്യത്തിന്റെ പതാക, ചിഹ്നം, ദേശീയഗാന നിയമം എന്നിവയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്ത് പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ്  പുറപ്പെടുവിച്ചത്.സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണം പൂര്‍ത്തിയായതിനു പിന്നാലെയാണ് നടപടി.

പുതുതായി ഉള്‍പ്പെടുത്തിയ വാക്യത്തില്‍ പുതിയ സുല്‍ത്താന്റെ പേര് പരാമര്‍ശിക്കുന്നില്ല. ഭരണാധികാരിയായ സുല്‍ത്താനും പൗരന്മാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥന നിലനിര്‍ത്തി.




 


 


പ്രധാന വാർത്തകൾ
 Top