14 November Thursday

നാരായണന്‍ കയ്യൂരിന് കേളി യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday May 15, 2019

ന്യൂസനയ ഏരിയരക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ സമ്മാനിക്കുന്നു

റിയാദ് > 18 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കണ്‍വീനറായിരുന്ന നാരായണന്‍ കയൂരിന് കേളി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.ന്യൂ സനയ്യ വ്യവസായ മേഖലയില്‍ ഫാദേന്‍ ഫര്‍ണിച്ചര്‍ കമ്പനിയില്‍ കഴിഞ്ഞ 16 വര്‍ഷമായി കാര്‍പെന്റര്‍ ജോലി ചെയ്തു വരുകയായിരുന്നു.

ന്യൂ സനയ്യ മേഖലയില്‍ സംഘടന വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നാരായണന്‍ കയ്യൂരിന്റെ പ്രവര്‍ത്തന ഫലമായി നിരവധി നിരാലംബരായ പ്രവാസികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനും, നിയമകുരുക്കില്‍ പെട്ട പ്രവാസികളെ നാട്ടിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.

ബത്ത മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ ന്യൂ സനയ്യ രക്ഷാധികാരി കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി കെ.പി.എം സാദിഖ്, കേളി പ്രസിസന്റ് ദയനന്ദന്‍ ഹരിപ്പാട്, സെക്രട്ടറി ഷൗക്കത് നിലമ്പൂര്‍, ബത്ത രക്ഷാധികാരി കണ്‍വീനര്‍ അനില്‍ അറക്കല്‍, ബത്ത ഏരിയ സെക്രട്ടറി പ്രഭാകരന്‍, ന്യൂ സനയ്യ ഏരിയ പ്രസിഡന്റ് മനോഹരന്‍, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ ജലീല്‍ കോതകുറിശ്ശി, ഫൈസല്‍ മടവൂര്‍, മഹേഷ് കോടിയത്ത്, നിസാര്‍ മണ്ണഞ്ചേരി, ബേബികുട്ടി, ജോര്‍ജ് വര്‍ഗീസ്, ഷാജഹാന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അബ്ദുള്‍ നാസര്‍, ബേബി ചന്ദ്രകുമാര്‍, ഹുസ്സൈന്‍, തോമസ് ജോയ്, സെന്‍ട്രല്‍ യൂണിറ്റ് ജോയന്റ് സെക്രട്ടറി റിലേഷ് ബാബു, ലാസര്‍ദ്ധി യൂണിറ്റ് അംഗം അബ്ദുല്‍ മജീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

രക്ഷാധികാരി കമ്മിറ്റിയുടെ ഉപഹാരം കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മലും, ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും , യുണിറ്റ്  കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി നിസാര്‍ മണ്ണഞ്ചേരിയും നല്‍കി.യാത്രയപ്പിന് നാരായണന്‍ കയ്യൂര്‍ നന്ദി പറഞ്ഞു.

 


 


പ്രധാന വാർത്തകൾ
 Top