24 July Saturday

മുംബൈ ബാർജ് അപകടം: ഏരുവേശി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 23, 2021

സനീഷ് തോമസ്


ശ്രീകണ്ഠപുരം> ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. കണ്ണൂർ ഏരുവേശി വലിയപറമ്പ് സ്വദേശി സനീഷ് തോമസ് (35) ആണ് മരിച്ചത്.

മാംഗ്ലൂർ എയർപോർട്ട് വഴി വീട്ടിലെത്തിക്കുന്ന മൃതദേഹം ഞായറാഴ്‌ച 5 മണിക്ക് ചെമ്പേരി ലൂർദ് മാത സെമിത്തേരിയിൽ സംസ്കരിക്കും. ശനിയാഴ്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

സനീഷ് എട്ട് വർഷത്തോളമായി മുബൈയിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) കരാർ ജോലികൾ ചെയ്ത് വരികയാണ്. മാത്യു അസോസിയേറ്റ്‌സ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
അവിവാഹിതനാണ്

അച്ഛൻ: ജോസഫ് ടി ടി, അമ്മ: നിർമ്മല ജോസഫ്. സഹോദരൻ : അനീഷ് (അധ്യാപകൻ, ചുഴലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top