05 December Thursday

മുഹമ്മദ് ഷബീർ കുടുംബസഹായ ഫണ്ട് കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ദമ്മാം > നവോദയ ദമ്മാം ഏരിയ കുടുംബവേദി ടൗൺ യൂണിറ്റ് അംഗമായിരിക്കെ രോഗബാധിതനായി നാട്ടിൽ മരണമടഞ്ഞ മലപ്പുറം ജില്ല വഴിക്കടവ് പുന്നക്കൽ സ്വദേശി മുഹമ്മദ് ഷബീറിന്റെ കുടുംബത്തിനുള്ള സഹായം കൈമാറി. ഷബീറിന്റെ വസതിയിൽ വച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ ഷബീറിൻ്റെ പിതാവ് അബൂബക്കറിന് കൈമാറി.

ചടങ്ങിൽ പ്രവാസിസംഘം ജില്ലാ സെക്രട്ടറി വികെ റൗഫ്, സിപിഐ എം വഴിക്കടവ് ഏരിയ കമ്മറ്റി അംഗങ്ങളായ പിസി  നാഗൻ, പിടി ഉഷ, വഴിക്കടവ് ലോക്കൽ സെക്രട്ടറി എംടി അലി, പ്രവാസിസംഘം എടക്കര ഏരിയ സെക്രട്ടറി അബ്ദുൾ കരീം, പ്രസിഡൻ്റ് ഹംസ, സിപിഐഎം വഴിക്കടവ് ബ്രാഞ്ച് സെക്രട്ടറി ബിൻഷാദ്, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത് വടകര, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഷമീം നാണത്ത്, കുടുംബവേദി ദമ്മാം ടൗൺ യൂണിറ്റ് സെക്രട്ടറി അബ്ദുൾ കരീം, നവോദയ മുൻ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ വണ്ടൂർ ഉണ്ണി, ചന്ദ്രൻ വാണിയമ്പലം തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top