07 February Tuesday

ഫിഫ ലോകകപ്പ്: ആരാധകർക്ക് ആവേശമേകാൻ മോഹൻലാൽ മോഹൻലാൽ ഖത്തറിലേയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 25, 2022

ഖത്തർ> ലോകം മുഴുവൻ കാൽപന്തിന്റെ ലോക മേളക്കായി ഖത്തറിൽ എത്തുമ്പോൾ ആ ആവേശത്തിന് കൂട്ടായി മലയാളത്തിന്റെ മെഗാ താരം മോഹൻലാൽ ഖത്തറിലേയ്‌ക്ക് എത്തുന്നു. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്പോർട്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കും സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.

ഒക്‌ടോബർ 30നു നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോഹൻലാൽ  ഖത്തറിലെത്തും. മോഹൻലാൽസ്  സല്യൂട്ടേഷൻ ടു ഖത്തറിന്റെ  അനൗൺസ്മെന്റ് വീഡിയോ ലോഞ്ച്  കഴിഞ്ഞ ദിവസം റേഡിയോ സുനോ സ്റ്റുഡിയോയിൽ നടന്നിരുന്നു.

ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ.മോഹൻ തോമസ്, ഇവന്റ്  ഓർഗനൈസർ ജോൺ തോമസ്, ഓർഗനൈസർ മിബു ജോസ്, ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ കൃഷ്ണകുമാർ, ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക്  കോ ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ അമീർ അലി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top