19 September Thursday

ഹിമാലയ വെൽനസിൻ്റെ ആഗോള ഗവേഷണ കേന്ദ്രം മുഹമ്മദ് ബിൻ റാഷിദ് സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

ദുബായ് >  ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് സയൻസ് പാർക്കിലെ ഹിമാലയ വെൽനസിൻ്റെ അത്യാധുനിക ആഗോള ഗവേഷണ കേന്ദ്രം സന്ദർശിച്ചു. ദുബായ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഡയറക്ടർ ജനറലും ടീകോം ഗ്രൂപ്പ് ചെയർമാനുമായ മാലെക് അൽ മാലെക്കും പങ്കെടുത്തു.

ഹിമാലയ വെൽനസിൻ്റെ ഗവേഷണ കേന്ദ്രം ദുബായ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമിന്റെ ഭാഗമാണ്. ദുബായ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമുമായി സഹകരിച്ച് 100-ലധികം രാജ്യങ്ങളിലേക്ക്  കയറ്റുമതി ചെയ്യുന്നതിനായി ഗവേഷണ കേന്ദ്രം നബരവധി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നുണ്ട്.

ദുബായ് ഇൻ്റർനെറ്റ് സിറ്റി, ദുബായ് മീഡിയ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, ദുബായ് പ്രൊഡക്ഷൻ സിറ്റി, ദുബായ് നോളജ് പാർക്ക്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവ ഉൾപ്പെടുന്ന ടീകോം ഗ്രൂപ്പിൻ്റെ ബിസിനസ് ഡിസ്ട്രിക്റ്റുകളുടെ ഭാഗമാണ് ദുബായ് സയൻസ് പാർക്ക്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top