26 May Tuesday

യുഎഇയിൽ വിസ കാലാവധി കഴിഞ്ഞവരുടെ ഫോൺ കണക്ഷൻ വിച്ഛേദിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ദുബായ് > വിസ കാലാവധി കഴിഞ്ഞവരുടെ ഫോൺ കണക്ഷൻ വിച്ഛേദിക്കുന്നത് യു എ ഇ താത്കാലികമായി നിർത്തിവെച്ചു.  കൊറോണ വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും വീട്ടിൽ ഇരിക്കുക എന്ന ലക്ഷ്യത്തോടെ യു‌എഇയിലെ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി‌ആർ‌എ)  മൊബൈൽ ഫോൺ കണക്ഷൻ വിഛേദിക്കുന്ന സംവിധാനം നിർത്തിവയ്ക്കാൻ ടെലികമ്യൂണിക്കേഷൻ കമ്പനികളോട് നിർദ്ദേശിച്ചു.
 
വിസ കാലാവധി കഴിഞ്ഞവർക്കും എമിരേറ്റ്സ് ഐ ഡി കാലാവധി കഴിഞ്ഞവർക്കും മൊബൈൽ സേവനങ്ങൾ യു എ ഇ യിൽ ലഭ്യമായിരുന്നില്ല. പുതിയ നിർദ്ദേശമനുസരിച്ചു ഐഡി രേഖകളുടെ കാലാവധി തീർന്നവർക്കും മൊബൈൽ സേവനം തടസ്സം കൂടാതെ ലഭിക്കും.കൊറോണ വൈറസ് പടരുന്നത് തടയാൻ യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ  ഭാഗമായാണ് ഈ നടപടി എന്ന് അതോറിറ്റി അറിയിച്ചു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top