20 October Tuesday

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ മൊബൈല്‍ ആപ്പ് പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 16, 2020

കുവൈറ്റ് സിറ്റി> സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി. ഇടവകയുടെ പ്രവര്‍ത്തനങ്ങളും അറിയിപ്പുകളും ജനങ്ങളിലെത്തിക്കാന്‍ തയ്യാറാക്കിയിരിക്കുന്ന മൊബൈല്‍ ആപ്പിന്റെ പ്രകാശനം  ഇടവക വികാരി റവ. ഫാ. ജിജു ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.

ആഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ വി. കുര്‍ബ്ബാനയ്ക്ക് ശേഷം നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ സഹവികാരി റവ. ഫാ. ലിജു പൊന്നച്ചന്‍, ട്രഷറാര്‍ മോണിഷ് പി. ജോര്‍ജ്ജ്, സെക്രട്ടറി ജിജി ജോണ്‍, മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗ്രീഗോറിയന്‍ ടീമിലും ഇടവക ഭരണസമിതിയിലും അംഗങ്ങളായ സിബി അലക്‌സാണ്ടര്‍, ജുബിന്‍ പി.ഉമ്മന്‍, ദിലീപ് മാത്യു ജോണ്‍, ജിബു ജേക്കബ്, ജയിംസ് പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ഇപ്പോള്‍ ലഭിക്കുന്ന സേവനങ്ങള്‍ക്ക് പുറമേ മറ്റ് പുതിയ സേവനങ്ങള്‍ കൂടി വൈകാതെ ആപ്പില്‍ ലഭ്യമാകും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top