21 November Thursday

കെസിഎഫ് ബഹ്റൈന്‍ മീലാദ് കോണ്‍ഫറന്‍സിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

മനാമ>  കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മിലാദ് സമ്മേളനം നവംബര്‍ 1, 2019 ന് പാക്കിസ്ഥാന്‍ ക്ലബ്ബ് മനാമയില്‍ സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിടെന്റ് അസയ്യദ് അലി ബാഫഖി തങ്ങള്‍ മുഖ്യാതിഥിയായിരുന്ന വേദിയില്‍ കെസിഎഫ് ബഹ്റൈന്‍ അധ്യക്ഷന്‍ ജമാലുദ്ദീന്‍ വിട്ടല്‍ അധ്യക്ഷ സ്ഥാനം വഹിച്ചു.

 നിസാമുദ്ദീന്‍ ബാഫഖി തങ്ങള്‍  ഉദ്ഘാടനം നിര്‍വഹിച്ചു. യുവപ്രഭാഷകന്‍ നൗഫല്‍ സഖാഫി കലസ മുഖ്യ പ്രഭാഷണം നടത്തി. മൗലീദ് മജ്‌ലിസും ബുര്‍ദ സദസ്സിന് ഹാഫിള്‍ അല്‍ഹാജ് അസ്ഹരി തങ്ങളും നേതൃത്വം നല്‍കി.ഡികെഎസ് സി ബഹ്റൈന്‍ അധ്യക്ഷന്‍ മജീദ് സഅദി പെര്‍ള ,ഐസിഎഫ് ദഅവ വിങ് ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി,ഐസിഎഫ് ഓര്‍ഗനൈസ് വിങ് ചെയര്‍മാന്‍ ലത്തീഫി ഉസ്താദ് എന്നിവര്‍ ആശംസിച്ചു.

കെസിഎഫ് ബഹ്റൈന്‍ സെക്രട്ടറി ഹാരിസ് സംപ്യാ സ്വാഗതം പറഞ്ഞു ,

 


പ്രധാന വാർത്തകൾ
 Top