മെൽബൺ> ഓസ്ട്രേലിയ ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ രോഗികളുടെ തൈലാഭിഷേകത്തിനും മാമോദിസക്കും ആവശ്യമായിട്ടുള്ള വിശുദ്ധ തൈലം കൂദാശ ചെയ്യപ്പെട്ടു.
പ്രഭാത പ്രാർത്ഥനയും, വിശുദ്ധ തൈലം കൂദാശയും തുടർന്ന് വിശുദ്ധ കുർബാനയും എന്ന രീതിയിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരുന്നത്. ആദ്യമായിട്ടാണ് സുറിയാനി സഭയിൽ കേരളത്തിന് വെളിയിൽ ഒരു ദൈവാലയം ഈ ചടങ്ങുകൾക്ക് വേദി ആയിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..