21 November Thursday

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

എബി പൊയ്‌ക്കാട്ടിൽUpdated: Saturday Oct 26, 2019

മെല്‍ബണ്‍> ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 2019 നവംബർ 1, 2 തീയതികളിൽ  മെല്‍ബണ്‍ സെ.ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഏറ്റവും ആഘോഷിക്കും .

മലങ്കര സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഈവർഷത്തെ പെരുന്നാൾ ശുശ്രൂഷകൾ നടക്കും.ഒക്ടോബർ മാസം ഇരുപത്തിയേഴിനു  ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. സാം ബേബിയുടെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന പെരുന്നാൾ കൊടിയേറ്റോടുകൂടി ആഘോഷത്തിനു  തുടക്കം കുറിക്കും.

ഇടവകകൈക്കാരന്‍ ലജി ജോര്‍ജ്ജ്, സെക്രട്ടറി സക്കറിയ ചെറിയാന്‍ എന്നിവരടങ്ങിയ മാനേജിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വികാരി ഫാ. സാം ബേബി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top