20 February Wednesday

ഇസ്രായേൽ വിദ്യാർഥിനിയുടെ മരണം ; ഫേസ്‌‌ബുക്ക്‌ തുണയായി , പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

മെൽബൺ>  ഇസ്രയേലി വിദ്യാർഥിനി അയിയ മസർവേ (21) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് പിടികൂടി. കോഡി ഹെർമനെ (20) ആണ് കഴിഞ്ഞ ദിവസം വിക്‌‌ടോറിയ പോലീസ് അറസ്റ്റ് ചെയ്തത്.

റാപ് സംഗീതജ്ഞനായ പ്രതി മെക്ക്കോഡ്സ് എന്ന തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത റാപ് വരികളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. 'നിഗൂഡമായ അന്താരാഷ്ട്ര പെൺകുട്ടി  നീയാരാണെന്ന് നിനക്കറിയുമോ?' എന്ന വരികളാണ് ഹെർമൻ പോസ്റ്റ് ചെയ്തിരുന്നത്.

മജിസ്‌ട്രേറ്റ് കോടതിക്ക് മുൻപിൽ ഹാജരാക്കിയ ഹെർമന്‌  ജീവപര്യന്തമടക്കം 25 വർഷം തടവ്‌ ശിക്ഷ ലഭിക്കാവുന്ന  കേസുകളാണ്‌ ചുമത്തിയിട്ടുള്ളത്‌. നരഹത്യയും ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്‌.

തെളിവെടുപ്പിന് ശേഷം തിങ്കളാഴ്ച വീണ്ടും പ്രതിയെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച രാത്രി ഹാസ്യപരിപാടി കണ്ടതിന് ശേഷം തിരിച്ചുപോകുന്നതിനിടയിലാണ് അയിയ ആക്രമണത്തിനിരയായത്. വ്യാഴാഴ്ച രാവിലെ മെൽബണിലെ ലാബ്‌ഡ്രോബ് സർവകലാശാലയ്ക്ക് സമീപത്താണ്‌  മൃതദേഹം കണ്ടെത്തിയത്.
 


പ്രധാന വാർത്തകൾ
 Top