26 February Wednesday

മെഗാഡ്രാമ 'ഷുര്‍ ഷോമ്രാട്ട്' 2020

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

കുവൈറ്റ് സിറ്റി> ഫ്യൂച്ചര്‍ ഐ തിയേറ്റര്‍ കുവൈറ്റിന്റെ ബാനറില്‍ മെഗാഡ്രാമ'ഷുര്‍ ഷോമ്രാട്ട്' '2020 ജനുവരി 24 വെള്ളിയാഴ്ച ഹവല്ലി ബോയ്‌സ് സ്‌കൗട്ട് ഹാളില്‍വെച്ച് നടക്കും. പാട്ടിന്റെ സുല്‍ത്താന്‍ എം.എസ് ബാബുരാജിന്റെ ജീവിതം ഇതിവൃത്തമായി വരുന്ന നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ.സാംകുട്ടി പട്ടംകരിയാണ് .

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദവും ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ഡിയും കരസ്ഥമാക്കിയിട്ടുള്ള ഡോ.സാംകുട്ടി പട്ടംകരി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാടക പ്രവര്‍ത്തനങ്ങളുമായി സഞ്ചരിച്ചിട്ടുണ്ടെങ്കിലും കുവൈറ്റില്‍ ഇതാദ്യമായാണ് ഇത്തരമൊരു നാടകവുമായി എത്തിച്ചേരുന്നത്.

നൂതനദൃശ്യഭാഷ്യം ഏറ്റവും ജനകീയമായി എല്ലാവരിലേക്കും എത്തിക്കുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ് നാടകത്തിലൂടെ ലക്ഷ്യംവെക്കുന്നത്

പ്രദര്‍ശനത്തിനുമുന്നോടിയായി കുവൈറ്റിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന, ബാബുരാജ് സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനസന്ധ്യയും അരങ്ങേറും. വൈകുന്നേരം 4 മണിക്കും 7.30 നുമായി രണ്ടു പ്രദര്‍ശനങ്ങളിലായി അരങ്ങേറുന്ന നാടകത്തിന്റെ പ്രവേശനം പാസ്മൂലം ആയിരിക്കും .

പാസുകള്‍ ആവശ്യമുള്ളവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു - 66880308, 97106957, 66970530, 97298144




 


പ്രധാന വാർത്തകൾ
 Top