24 May Friday

ജിദ്ദ നവോദയ മക്ക ഏരിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019

ജിദ്ദ> ജിദ്ദ നവോദയ മക്ക ഏരിയ കമ്മറ്റിയും, അബീർ മെഡിക്കൽ സെൻറർ മക്കയും ചേർന്ന് സംഘടിപ്പിച്ച അഞ്ചാമത്തെ വൃക്കരോഗ നിർണ്ണയ ക്യാമ്പ് വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മക്ക അസീസിയയിലെ മെഡിക്കൽ സെൻററിൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിവരെ നീണ്ടുനിന്നു.

വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ തുടക്കത്തിൽതന്നെ കണ്ടെത്തുന്നതിനും ചികിത്സിച്ച് ഭേതപ്പെടുത്തുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചത്. ക്യാംപിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഒരുവർഷം പ്രയോജനപ്പെടുന്ന ഡിസ്കൗണ്ട് കാർഡ് വിതരണം ചെയ്തത്, ഇൻഷുറൻസ് കാലാവധി കഴിഞ്ഞവർക്കും, ഇൻഷൂറൻസ് ഇല്ലാത്ത ഹൗസ് ഡ്രൈവർമാർക്കും വളരെ ഉപകാരപ്രദമായി.

മൊയ്തീൻകോയ പുതിയങ്ങാടിയുടെ അദ്ധ്യക്ഷതയിൽ  നടന്ന ചടങ്ങില്‍ മെഡിക്കൽക്യാമ്പ്, മാനേജർ മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. ജിദ്ദ നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴപ്പിലങ്ങാട്, ആസിഫ് കരുവാറ്റ, ശിഹാബുദ്ധീൻ കോഴിക്കോട്, ബഷീർ മമ്പാട്, മുഹമ്മദ് സീതി, സുഫിൽ ബാബു എന്നിവർ സംസാരിച്ചു. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും മുഹമ്മദ് കുട്ടി പട്ടാമ്പി നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top