കുവൈറ്റ് സിറ്റി > ബാലവേദി കുവൈറ്റ് എല്‍കെജി മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഹല സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
ഹല മെഡിക്കല്‍ സെന്ററിലെ ഡോ. റാക്ഷ എം ആഷിക്, ഡോ. ശ്രീനിവാസ് ശ്യാമപ്രസാദ്, ഡോ. ജയിംസ് നീരുഡ, ഡോ. ആമിന അബ്ബാസ്, ഡോ. ആദര്‍ശ് അശോകന്, ബാലവേദി അബ്ബാസിയ മേഖല കണ്‍വീനര്‍ ജിതേഷ്, രക്ഷാധികാരി രമേശ്, സമതിയംഗം ബിജുജോസ് എന്നിവര്‍ ക്യാമ്പിന് നേത്യത്വം നല്കി .
ഹല സൂപ്പര്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ വൈസ് ചെയര്മാന് രാഹുല്‍ രാജന് , കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ.സജി , കായിക വിഭാഗം സെക്രട്ടറി ജെയ്സണ്‍ ,സാല്‍മിയ മേഖല സെക്രട്ടറി റിച്ചി. കെ ജോര്‍ജ് , ബാലവേദി ജനറല്‍ കണ്‍വീനര്‍ തോമസ് ചെപ്പുകുളം, ഫഹഹീല്‍ മേഖല എക്സിക്യൂട്ടീവ് അംഗം സജിന്‍ മുരളി എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..