14 July Tuesday

ഒമാനില്‍ കാര്‍ അപകടത്തില്‍ മയ്യില്‍ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
 
മസ്‌കത്ത്: ഒമാനിലെ സഹമില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശി മുഹമ്മദ് കുഞ്ഞ്(28) ആണ് മരിച്ചത്. 
 
ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ സഹം  കെഎം  ട്രേഡിങ്ങിനടുത്താണ് അപകടം. കുഞ്ഞ് സഞ്ചരിച്ച കാര്‍ നിയതന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. നാലു പേരാണ്  വാഹനത്തില്‍  ഉണ്ടായിരുന്നത്. സഹയാത്രികനായ വയനാട് സ്വദേശി ഹാരിസിന് ഗുരുതര പരിക്കേറ്റു. രണ്ടുപേര്‍  പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 
 
അപകട കാരണം വ്യക്തമല്ല. എന്നാല്‍, കാര്‍ ഓടിച്ചയാള്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്ന് സംശയിക്കുന്നു. മസ്‌കത്തില്‍ നിന്നും 179 കിലോമീറ്റര്‍ അകലെയാണ് സഹം. 
 
സഹമിലെ പഴയ കാല കച്ചവടക്കാരനായ മൂസ്സയുടെ മകനാണ് മുഹമ്മദ് കുഞ്ഞ്. ഭാര്യ: മുംതാസ്, മക്കള്‍: അയാന്‍, ഹൈറ. 
 
മുഹമ്മദ് കുഞ്ഞിന്റെ അകാല വേര്‍പാടില്‍ സഹം കൈരളി അനുശോചിച്ചു. 
 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top