ജിദ്ദ > പതിമൂന്ന് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മാസ്സ് സനയാ യൂണിറ്റംഗം അസൈനാരിന് മാസ്സ് തബൂക്ക് യാത്രയയപ്പ് നല്കി. മാസ്സിന്റെ സനയ സ്റ്റാര്‍ യൂണിറ്റ് അംഗമാണ്.
സനഹിയ ഏരിയ കമ്മറ്റി പ്രസിഡന്റ് ബിജു മാത്യൂവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മാസ്സ് കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് മുസ്തഫ തെക്കന്‍ മൊമന്റോ കൈമാറി. ഏരിയാ സെക്രട്ടറി സുരേഷ് നാവായി കുളം, ഏരിയാ ജീവകാരുണ്യ കണ്‍വീനര്‍ ചന്ദ്രശേകരകുറുപ്പ് ,സത്താര്‍, മോഹന്‍ ,ഇബ്രാഹീം എന്നിവര്‍ സംസാരിച്ചു. ശേഷം അസൈനാര്‍ മറുപടി പ്രസംഗം നടത്തി.