25 May Monday

അൽഹസ്സയിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

അൽഹസ്സ > തിരുവനന്തപുരം ജില്ലയിൽ കല്ലമ്പലം കാഞ്ഞിരം വിള വീട്ടിൽ കാസിം കുഞ്ഞുവിന്റെ മകൻ താജുദ്ദീൻ (55) അൽഹസ്സ അയൂണിൽ ഹൃദയാഘാതം മൂലം  കുഴഞ്ഞു വീണു മരിച്ചു. ഇരുപത് വർഷത്തോളമായി അയൂണിലെ അൽമുറയിൽ ഹൌസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.   നവോദയ അയൂൺ സെന്റർ യുണിറ്റ് അംഗമാണ്.  ഭാര്യ: നസീല ബീവി, മക്കൾ: തഹാനി, തസ്‌നി.  അയൂൺ സെന്റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹസ്സയിൽ സംസ്കരിക്കാനുള്ള നടപടികൾ നവോദയ സാമൂഹ്യ ക്ഷേമവിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
 


പ്രധാന വാർത്തകൾ
 Top