20 February Wednesday

മലയാളി മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019

കുവൈറ്റ് സിറ്റി> മലയാളി മീഡിയ ഫോറം (എംഎംഎഫ്) നേതൃത്വത്തിൽ  കുടുംബ സംഗമം സംഘടിപ്പിച്ചു. അബ്ദലി ഫാമിൽ  നടന്ന സംഗമം മീഡിയ ഫോറം ജനറൽ കൺവീനർ സജീവ് പീറ്റർ  ഉദ്ഘാടനം ചെയ്തു. വൈകീട്ട്  തുടങ്ങിയ പരിപാടികള്‍ പിറ്റേന്ന‌് വരെ നീണ്ടുനിന്നു. വിവിധ കലാകായിക വിനോദ വിജ്ഞാന പരിപാടികളിലും മീഡിയ ഫോറം അംഗങ്ങളും  കുടുംബിനികളും കുട്ടികളുമടക്കം പങ്കെടുത്തു.

കണ്‍വീനര്‍മാരായ നിക്‌സൺ ജോർജ് , ജലിൻ തൃപ്പയാർ, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ  എന്നീവർ  സംസാരിച്ചു. പ്രമുഖ പ്രവാസി ഹിന്ദി ഗായകൻ കബീർ നേതൃത്വം നൽകിയ  ഗാനമേള പരിപാടിക്കു മികവു നല്‍കി. ഫത്താഹ് തയ്യിൽ , ഹിക്മത് ,റിയാസ് അയനം, അൻവർ സഈദ് , അസീസ് തിക്കോടി , ഇസ്മായീൽ പയ്യോളി , തോമസ് കടവിൽ , മുനീർ അഹമ്മദ്‌ , റജി ഭാസ്കർ, സലിം കോട്ടായിൽ , മുസ്തഫ , ഹബീബ് മുറ്റിച്ചൂർ  എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.


പ്രധാന വാർത്തകൾ
 Top