18 May Tuesday

പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021

കുവൈറ്റ് സിറ്റി> പത്തനംതിട്ട സ്വദേശി കുവൈത്തില്‍ നിര്യാതനായി. പത്തനംതിട്ട അയിരൂര്‍ കോട്ടത്തൂര് സ്വദേശി മേപ്പുറത്ത് വര്‍ഗീസ് ജോസഫ് (രാജു 57) ആണ് മരിച്ചത്.

 രണ്ട് മാസം മുന്‍പ് കോവിഡ് മുക്തനായ ഇദ്ദേഹം തുടര്‍ ചികിത്സയില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ ആയിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. അബ്ബാസിയ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് ട്രസ്റ്റി ആയിരുന്നു. ഭാര്യ റീത്ത ഫിലിപ്പ്.  മക്കള്‍: റോണി വര്‍ഗീസ്, റീബന്‍ വര്‍ഗീസ്, റിജോയ് വര്ഗീസ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top