21 October Monday

മലയാളം നൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2019

റിയാദ്> സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന ഫാറൂഖ് ലുക്മാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അറബ് ന്യൂസിന്റെ പ്രഥമ മാനേജിങ് എഡിറ്ററും മുഖ്യ പത്രാധിപരുമായിരുന്ന അദ്ദേഹത്തിന് കേരളവും മലയാളികളുമായി അടുത്ത  ബന്ധമുണ്ടായിരുന്നു. ഗള്‍ഫില്‍ നിന്നും ആദ്യമായി ഒരു സമ്പൂര്‍ണ്ണ മലയാള ദിനപത്രം ആരംഭിച്ചതിന്  നേതൃത്വം നല്‍കിയ വ്യക്തിയായിരുന്നു ലുക്മാന്‍. ഗള്‍ഫ് മലയാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ കേരളീയരിലെത്തിക്കാന്‍ അദ്ദേഹത്തിനായെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 


പ്രധാന വാർത്തകൾ
 Top