04 December Friday

മാതൃഭാഷാപഠനത്തിലും പ്രചാരണത്തിലും മലയാളം മിഷന്റെ മുന്നേറ്റം അദ്ഭുതകരം: മന്ത്രിഎ കെ ബാലന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 22, 2020

ജിദ്ദ> ആഗോളതലത്തില്‍ മലയാളികളെ ഭാഷാടിസ്ഥാനത്തില്‍ കണ്ണിചേര്‍ത്തുകൊണ്ട് ലോകത്തിന്റെ നാനാകോണുകളിലേക്കും മാതൃഭാഷാപഠനവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുന്നതില്‍ മലയാളം മിഷന്‍ അദ്ഭുതകരമായ നേട്ടമാണ് കൈവരിച്ചതെന്നും സമീപകാലചരിത്രത്തില്‍ ഭാഷാപ്രചാരണത്തിനും ഭാഷാവബോധത്തിനും ഇത്രയേറെ പ്രാധാന്യമേറിയ ഒരു കലാമുണ്ടായിട്ടില്ലെന്നും സാംസ്‌കാരിക-നിയമമന്ത്രിയും മലയാളം മിഷന്‍ ഉപാധ്യക്ഷനുമായ എ.കെ.ബാലന്‍ അഭിപ്രായപ്പെട്ടു.

രണ്ടു വിദേശ രാജ്യങ്ങളിലും രണ്ടു ഇന്ത്യന്‍ നഗരങ്ങളിലുമായി പേരിനുമാത്രം പ്രവര്‍ത്തിച്ചിരുന്ന മലയാളം മിഷന്‍ ഇന്ന് ലോകത്തെ 41 രാജ്യങ്ങളിലും 24 ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 45,000 അധികം പ്രവാസി മലയാളി വിദ്യാര്‍ത്ഥികള്‍ മാതൃഭാഷാപഠനം നടത്തുന്ന ബ്രഹത്തായ ഭാഷാ-സാംസ്‌കാരിക പ്രസ്ഥാനമാണെന്നും  അദ്ദേഹംപറഞ്ഞു. മലയാളം മിഷന്റെ സൗദി ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിദ്ദ മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രവേശനോത്സവം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ചില സ്‌കൂളുകള്‍ മലയാളം പഠിപ്പിക്കുന്നത് നിഷിദ്ധമാക്കുകയും കുട്ടികള്‍ മലയാളം സംസാരിച്ചാല്‍ ശിക്ഷിക്കുകയുംചെയ്തിരുന്ന പഴയകാലത്തിന് അന്ത്യംകുറിച്ചു കൊണ്ട് നിയമ നിര്‍മ്മാണത്തിലൂടെ മലയാളം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവേശനോത്സവത്തില്‍ മലയാളം മിഷന്‍ ഡയറക്ടറും എഴുത്തകാരിയുമായ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.മലയാളം മിഷന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ഷിബു തിരുവനന്തപുരം ചടങ്ങില്‍ അധ്യക്ഷതവഹിച്ചു.

പ്രവേശനോത്സവചടങ്ങില്‍ ജിദ്ദ കേരളൈറ്റ് ഫോറം കണ്‍വീനര്‍ വി.കെ.റഊഫ്, മലയാളം ന്യൂസ് പത്രാധിപര്‍ മുസാഫിര്‍, ജിദ്ദ മീഡിയാ ഫോറം ചെയര്‍മാന്‍ ജലീല്‍ കണ്ണമംഗലം, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത്, പ്രസിഡന്റ്എം.എം.നയീം, ചാപ്റ്റര്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ.മുബാറക്ക് സാനി, ജെ.എന്‍.എച്ച് ഡയറക്ടര്‍ വി.പി.മുഹമ്മദലി, വിവിധ സംഘടനാനേതാക്കളായ ശ്രീകുമാര്‍ മാവേലിക്കര, നസീര്‍ വാവാക്കുഞ്ഞ്, ബഷീര്‍ പരുത്തിക്കുന്നന്‍, എ.എം.അബ്ദുല്ലകുട്ടി, സലാഹ് കാരാടന്‍, അബ്ദുല്‍ ലത്തീഫ്, സന്തോഷ് കാവുമ്പായി, ഷാനവാസ കൊല്ലം, ഇസ്മായില്‍ കല്ലായി, അബ്ദുല്‍ അസീസ്സലാഹി, ഉബൈദ് തങ്ങള്‍, മുസാഫിര്‍ പാണക്കാട്, സാജു അത്താണിക്കല്‍, തോമസ് മാത്യു നെല്ലുവേലില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. മലയാളം മിഷന്‍ ജിദ്ദ മേഖലാ കോ-ഓര്‍ഡിനേറ്റര്‍ റഫീഖ് പത്തനാപുരം സ്വാഗതംപറഞ്ഞു.

പ്രവേശനോത്സവ ചടങ്ങില്‍ ധന്യയും സിനിസാഗരും ഗാനം ആലപിച്ചു.മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളായ ഐശ്വര്യ റോസ്‌ഷെല്‍ജന്‍, നദീര്‍നൗഫല്‍, നാദിയ നൗഫല്‍, അലോഷ അന്ന അനൂപ്, ശ്രീധന, മെഹ്റിന്‍, ഹൃദുവൈക, ഹൃദുവേഗ, അലോന, എമിമാത്യു, സാറാജോസഫ്, ആഷ്ലി, നിവേദിത സജിത്ത് എന്നിവര്‍ വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.  


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top