30 October Friday

മലയാളം മിഷൻ ഷാർജ മേഖല ഓൺലൈൻ അധ്യാപക പരിശീലനം 16ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 14, 2020


ഷാർജ‌> മലയാളം മിഷൻ യുഎഇ ചാപ്റ്ററിലെ ഷാർജ മേഖലയിലെ അധ്യാപകരുടെ പരിശീലനം 16ന്‌ രാവിലെ ഒമ്പതരയ്ക്ക് ഓൺലൈൻ വഴി നടക്കും. മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ മാസ്റ്റർ, ഭാഷാധ്യാപകൻ ഡോ. എം ടി ശശി എന്നിവർ പരിശീലനം നൽകുന്ന ക്യാമ്പിന് യുഎഇ ചാപ്റ്റർ ചീഫ് കോർഡിനേറ്റർ കെ. എൽ ഗോപി, ഷാർജ മേഖല കോഡിനേറ്റർ ശ്രീകുമാരി ആൻറണി എന്നിവർ നേതൃത്വം നൽകും.

നിലവിൽ 27 പഠനകേന്ദ്രങ്ങളും പരിശീലനം ലഭിച്ച ഇരുപത്തിയഞ്ചോളം  അധ്യാപകരുമാണ് ഷാർജ മേഖലയിലുള്ളത്. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട അധ്യാപക പരിശീലനത്തിന് ശേഷമാണ് മേഖലയിൽ പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചത്.

നിലവിൽ യുഎഇ ചാപ്റ്ററിന് കീഴിൽ വിവിധ എമിറേറ്റുകളിലായി 4700 വിദ്യാർത്ഥികളും 326 അധ്യാപകരും, 154 പഠനകേന്ദ്രങ്ങളും ഉണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top