26 February Wednesday

മലയാളം മിഷൻ പുതിയ പഠനകേന്ദ്രം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 9, 2020

ഷാർജ > കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ യുഎഇ ചാപ്റ്ററിനു കീഴിൽ ഷാർജ മേഖലയിൽ അൽ ഖാസിമിയയിൽ പുതിയ പഠന കേന്ദ്രം ആരംഭിച്ചു. മലയാളം മിഷന്റെ നാല്‌ കോഴ്സുകൾ പൂർത്തിയാകുന്നതോടെ പത്താംക്ലാസിന് തുല്യമായ യോഗ്യതാ സർട്ടിഫിക്കറ്റ് ആണ് പഠിതാക്കൾക്ക് ലഭിക്കുന്നത്.

മലയാളഭാഷ നിർബന്ധമാക്കിയതോടെ ഉപരിപഠനത്തിനും, സർക്കാർ സർവീസിലെ ജോലിക്കും ഭരണഭാഷ എന്ന നിലയ്ക്ക് മലയാളത്തിന് പ്രാധാന്യം വർധിച്ചിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് പ്രവാസ ലോകത്തുള്ള മലയാളികൾ മലയാളം മിഷനുമായി ബന്ധപ്പെടുകയും, മലയാളഭാഷ പഠിക്കുന്നതിനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയും വേണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ച മലയാളം മിഷൻ യുഎഇ കോഡിനേറ്റർ കെ എൽ ഗോപി അഭിപ്രായപ്പെട്ടു.

 ചടങ്ങിൽ ബാബു, റിഷ എന്നിവർ സംസാരിച്ചു. മഞ്ജുള ടീച്ചർ,  ദീപക് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. പാട്ടും കളികളും ഉൾപ്പെടുത്തി ഏറെ ശാസ്ത്രീയമായാണ് മലയാളം മിഷൻ നേതൃത്വത്തിലുള്ള ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
മലയാളം മിഷൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 052 5515 236 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടണം.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top