22 February Saturday

മലയാളം മിഷന്‍ അധ്യാപക പരിശീലന ശില്‍പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2019

ദുബായ് > എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാഭാഷ്യം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിക്കുന്ന കേരളാസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ ദുബായ് ചാപ്റ്റര്‍ പുതുതായി തുടങ്ങുന്ന സെന്ററിലേക്കുള്ള അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന ശില്പശാല വെള്ളിയാഴ്ച  സംഘടിപ്പിച്ചു. ശില്‍പശാല മലയാളം മിഷന്‍ യുഎഇ കണ്‍വീനര്‍ കെ എല്‍ ഗോപി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഷീദ് അധ്യക്ഷനായ ചടങ്ങില്‍ മലയാളം മിഷന്‍ പരിശീലകര്‍ ആയ അനീഷ് ( ഫുജൈറ ) , രാജശേഖരന്‍ ( ഫുജൈറ ), അനീഷ് മണ്ണാര്‍ക്കാട് , സിജി എന്നിവര്‍ സംസാരിച്ചു.

26 പുതിയ അധ്യാപകര്‍ പരിശീലനം നേടി. അനീഷ് , രാജശേഖരന്‍, സിജി ഗോപിനാഥ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകര്‍ക്ക് ക്ലാസുകള്‍ നല്‍കി. അന്‍വര്‍ ഷാഹി, നൗഫല്‍ പട്ടാമ്പി, സൈദാലികുട്ടി എന്നിവര്‍ ശില്‍പശാലക്കു നേതൃത്വം നല്‍കി. മലയാളം മിഷന്‍ ദുബായ് ചാപ്റ്ററിനു കീഴില്‍ ഏറ്റവും കൂടുതല്‍ അധ്യാപകര്‍ക്ക് പരിശീലനം കൊടുത്ത ശില്‍പശാല ആയിരുന്നു. എല്ലാ പുതിയ അധ്യാപകര്‍ക്കും ടീച്ചേഴ്‌സ് കെ എല്‍  ഗോപി വിതരണം ചെയ്തു. പ്രദീപ് സ്വാഗതവും ദിലീപ് നന്ദിയും പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top