07 December Saturday

മലയാളം മിഷൻ പഠനോത്സവം: കുവൈറ്റ് ചാപ്റ്ററിന് മികച്ച വിജയം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

കുവൈറ്റ് സിറ്റി> കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ നേതൃത്വത്തിൽ കുവൈറ്റ് മേഖലയിൽ 2019 ഏപ്രിൽ 4-ന് നടന്ന കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

കണിക്കൊന്ന പഠനോത്സവത്തിൽ ആകെ പരീക്ഷ എഴുതിയ 651 പേരിൽ 625 പേർ വിജയിച്ചു. വിജയശതമാനം 80.64. ഇതിൽ 432 കുട്ടികൾക്ക് എ ഗ്രേഡും, 188 കുട്ടികൾക്ക് ബി ഗ്രേഡും, 5 കുട്ടികൾക്ക് സി ഗ്രേഡും, 26 കുട്ടികൾക്ക് ഡി ഗ്രേഡും ലഭിച്ചു. സൂര്യകാന്തി പഠനോത്സവത്തിൽ 98.73 ആണ് വിജയശതമാനം. ആകെ പരീക്ഷ എഴുതിയ 315 കുട്ടികളിൽ 311 പേർ വിജയിച്ചു. 233 കുട്ടികൾക്ക് എ ഗ്രേഡും, 72 കുട്ടികൾക്ക് ബി ഗ്രേഡും, 6 കുട്ടികൾക്ക് സി ഗ്രേഡും, 4 കുട്ടികൾക്ക് ഡി ഗ്രേഡും ലഭിച്ചു.
 

കല കുവൈറ്റ്, എസ്‌എം‌സി‌എ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ, സാരഥി കുവൈറ്റ് എന്നീ മേഖലയിൽ നിന്നുള്ള കുട്ടികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. വിജയികളായ മുഴുവൻ കുട്ടികൾക്കും മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ സജി ആശംസകൾ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top