12 December Thursday

മലയാളം മിഷൻ ഒമാൻ സൂർ മേഖല ഓണസദ്യ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024

മസ്‌കത്ത് > മലയാളം മിഷൻ ഒമാൻ സൂർ മേഖലക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് ഓണസദ്യ സംഘടിപ്പിച്ചു. ഓണ സദ്യയിൽ മലയാളം മിഷൻ വിദ്യാർത്ഥികൾ, സാമൂഹ്യപ്രവർത്തകർ, അദ്ധ്യാപികമാർ, മേഖല കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരടക്കം നൂറോളം പേർ പങ്കെടുത്തു.

മലയാളം മിഷൻ കോ ഓർഡിനേറ്റർ അജിത് കുമാർ, മേഖല കമ്മിറ്റി അംഗങ്ങളായ സൈനുദ്ധീൻ കൊടുവള്ളി, സജീവൻ ആമ്പല്ലൂർ, നീരജ് പ്രസാദ്, , മുഹമ്മദ് ഷാഫി, ഹസ്ബുള്ള മദാരി, മഞ്ജുനിഷാദ്, ശ്രീധർ ബാബു, നാസ്സർ സാക്കി അബ്ദുൽ ജലീൽ, നാസ്സർ ഫോക്കസ്, അദ്ധ്യാപികമാരായ ഓൽഗ നീരജ്, റുബീന റാസിഖ്, ദീപ മാധവൻ, മാനസ ഷാനവാസ്‌, എന്നിവർ നേതൃത്വം നൽകി. മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗങ്ങളും അദ്ധ്യാപികമാരും കുടുംബാംഗങ്ങളും ചേർന്നാണ് ഓണസദ്യ ഒരുക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top