29 February Saturday

മലയാളം മിഷന് റിയാദിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

റിയാദ് >  മലയാളം മിഷന് റിയാദിൽ തുടക്കം. സാംസ്കാരിക-സാമൂഹ്യരംഗത്തെ നിരവധിപേർ പങ്കെടുത്ത പരിപാടി സൗദി കിഴക്കൻ പ്രവിശ്യാ മലയാളം മിഷൻ കോഡിനേറ്റർ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണം എന്ന രീതിയിൽ നിന്ന് മാറി ഭാഷ നമ്മുടെ സംസ്കാരമാണെന്നും സമൂഹവുമായുള്ള സംവദിക്കലാണെന്നും മനസ്സിലാക്കി വളരാൻ കുട്ടികളെ  പ്രാപ്തരക്കണമെന്ന് ഷാഹിദ ഷാനവാസ് പറഞ്ഞു. 

ഇരുപത്തിയഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന  റിയാദ് മേഖലാ സമിതിയെ യോഗം തെരെഞ്ഞെടുത്തു.  നൌഷാദ് കോര്‍മത്ത് (കോഡിനേറ്റര്‍), സുനില്‍ സുകുമാരന്‍ (പ്രസിഡന്റ്), എം ഫൈസല്‍ (വൈസ് പ്രസിഡന്റ്), സീബ കൂവോട് (സെക്രട്ടറി), സുരേഷ് ലാല്‍ (ജോയിന്റ് സെക്രട്ടറി), സുരേഷ് കൂവോട് (ട്രഷറര്‍) എന്നിവർ ഭാരവാഹികളായും  നജിം കൊച്ചുകലുങ്ക്, നസറുദീന്‍ വി ജെ, ബീന, ലീന കോടിയത്ത്, വിദ്യ ബി, ഷക്കീല വഹാബ്, സജിത്ത് പരപ്പനങ്ങാടി, മുനീർ കൊടുങ്ങല്ലൂർ, മുഹമ്മദ് ഷഫീഖ് പി കെ, റഫീഖ് പന്നിയങ്കര, ഇസ്മയില്‍ എരുമേലി, അരുണ്‍ കുമാര്‍, സലിം മാഹി, സുധീര്‍ കുമ്മിള്‍, ഫെമിന്‍ ഇഖ്ബാല്‍, നിഖില സമീര്‍, ഷഫീഖ് തലശ്ശേരി, അഷ്‌റഫ്‌ കൊടിഞ്ഞി, ആയിശ റസൂല്‍ സലാം എന്നിവർ  സമിതി അംഗങ്ങളായും പ്രവർത്തിക്കും.

 ജയചന്ദ്രൻ നെരുവമ്പ്രം മുഖ്യപ്രഭാഷണം നടത്തി. സൗദി മലയാളം മിഷൻ ഡയറക്ട്ർ കെ പി എം സാദിഖ് , റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ ആർ കെ ഫോറം ചെയർമാൻ അഷ്‌റഫ് വടക്കേവിള, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് നസറുദ്ദീൻ വി ജെ,   എം ഫൈസൽ, റഫീഖ് പന്നിയങ്കര, സുലൈമാൻ ഊരകം, നജിം കൊച്ചുകലുങ്ക്, ലീന കോടിയത്ത്, മുനീർ കൊടുങ്ങല്ലൂർ, ഫെമിൻ ഇഖ്ബാൽ, നാസർ കാരന്തൂർ, നാസർ കാരക്കുന്ന് എന്നിവർ സംസാരിച്ചു. നൗഷാദ് കോർമത്ത് അധ്യക്ഷനായ ചടങ്ങിൽ  സീബ കൂവോട് സ്വാഗതവും സുരേഷ് ലാൽ നന്ദിയും പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top