30 October Friday

അല്‍ ഖസീമില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
 
ബുറൈദ: കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക കാര്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ അല്‍ ഖസീം മേഖലാ കമ്മിറ്റി നിലവില്‍ വന്നു. 
 
അല്‍ ഖസീമിലെ മുഖ്യധാരാ സംഘടനകളുടെ ഭാരവാഹികളുടെയും സംഘടനാ നേതാക്കളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ അല്‍ ഖസീം കോ ഓര്‍ഡിനേറ്റര്‍ ജിതേഷ് പട്ടുവം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിസി അബൂബക്കര്‍ യോഗത്തില്‍ അധ്യക്ഷനായി. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍, സക്കീര്‍ പത്തറ, അനീസ് ചുഴലി, അസ്‌കര്‍ ഒതായി, ഷറഫുദ്ദീന്‍ വാണിയമ്പലം, അജി മണിയാര്‍, ഷീജ നസീര്‍ എന്നിവര്‍ സംസാരിച്ചു. 
 
സിസി അബൂബക്കര്‍ (പ്രസിഡന്റ്), മുഹമ്മദ് ബഷീര്‍ (സെക്രട്ടറി), ജിതേഷ് പട്ടുവം (കണ്‍വീനര്‍), സക്കീര്‍ പത്തറ (വൈ. പ്രസിഡന്റ്), ശരീഫ് തലയാട് (ജോ. സെക്രട്ടറി), പ്രമോദ് കുര്യന്‍, സക്കീര്‍ മാടാല, അസ്‌കര്‍ ഒതായി, മന്‍സൂര്‍ കൊല്ലം, ബക്കര്‍ കൂടരഞ്ഞി, മിഥ് ലാജ് വലിയന്നൂര്‍, അജി മണിയാര്‍, മനാഫ് ചെറുവട്ടൂര്‍, ഡോ. ലൈജു, ഷീജ നസീര്‍, ജാസ്മിന്‍ അമീന്‍, ജെമ ഷൈജു (അംഗങ്ങള്‍) എന്നിവരടങ്ങിയ മലയാളം മിഷന്‍ അല്‍ ഖസീം മേഖലാ കമ്മിറ്റിയെ ഓണ്‍ലൈന്‍ യോഗം തെരഞ്ഞെടുത്തു. ശരീഫ് തലയാട് സ്വാഗതവും മനാഫ് ചെറുവട്ടൂര്‍ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top