20 June Thursday

മലയാളം മിഷൻ പഠനോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Apr 5, 2019
കുവൈറ്റ് സിറ്റി> മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ചീഫ് കോഡിനേറ്റർ ജെ സജി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 5 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഹസാവിയ യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് പഠനോത്സവം ഒരുക്കിയിട്ടുള്ളത്. പഠനോത്സവത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തിയ മലയാളം മിഷൻ രജിസ്ട്രാർ എം സേതുമാധവന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.
 
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ സജി, അംഗങ്ങളായ സജീവ് എം ജോർജ്ജ്, തോമസ് കുരുവിള, ജി സനൽ കുമാർ, വി അനിൽ കുമാർ, ബിജു ആന്റണി, കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ സ്വീകരിക്കുന്നതിനായി എയർപോർട്ടിൽ സന്നിഹിതരായിരുന്നു. മലയാളം മിഷന്റെ നേതൃത്വത്തിൽ കുവൈറ്റിലെ വിവിധ മേഖലകളിലായി നടന്നുവരുന്ന 'കണിക്കൊന്ന', 'സൂര്യകാന്തി' എന്നീ പാഠ്യപദ്ധതിയിലെ കുട്ടികൾക്കയുള്ള പരീക്ഷയും പഠനോത്സവത്തിന്റെ ഭാഗമായി നടക്കും. പഠനോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ രാവിലെ 8 മണിക്ക് തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

പ്രധാന വാർത്തകൾ
 Top